വൈദികരെ ആക്രമിച്ച നടപടി അപലപനീയം

Friday 04 April 2025 1:39 AM IST

തിരുവനന്തപുരം: മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ഫാ.ഡേവിഡ് ജോർജ്, ഫാ.ജോർജ് തോമസ് എന്നിവരെ മർദ്ദിച്ച സംഭവത്തെ കേരള കൗൺസിൽ ഒഫ് ചർച്ചസ് അപലപിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള ഇത്തരം പ്രവർത്തനങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷമന്ത്രി,ന്യൂനപക്ഷ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയതായി കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അറിയിച്ചു.