ഉത്തരക്കടലാസ് കളഞ്ഞ അദ്ധ്യാപകനെ പുറത്താക്കി
Friday 04 April 2025 1:56 AM IST
തിരുവനന്തപുരം: 71എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അദ്ധ്യാപകനെ കേരള സർവകലാശാലയുടെ നിർദ്ദേശപ്രകാരം കോളേജ് പുറത്താക്കി. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ ഗസ്റ്റ് അദ്ധ്യാപകൻ പ്രമോദിനെയാണ് പുറത്താക്കിയത്. ഇക്കാര്യം പ്രിൻസിപ്പൽ സർവകലാശാലയെ അറിയിച്ചു.എം.ബി.എ മൂന്നാം സെമസ്റ്ററിന്റെ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസാണ് പാലക്കാട്ട് വച്ച് നഷ്ടമായത്. വിദ്യാർത്ഥികൾക്ക് 7ന് പ്രത്യേക പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.പ്രമോദിനും മാനേജ്മെന്റിനും ഇന്ന് ഹിയറിംഗിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രമോദിനെ പരീക്ഷാ ഡ്യൂട്ടിയിൽ നിന്ന് സ്ഥിരമായി വിലക്കാനും പ്രത്യേക പരീക്ഷയുടെ ചെലവീടാക്കാനും ഹിയറിംഗിന് ശേഷം തീരുമാനമെടുക്കും.