ദേഹാസ്വാസ്ഥ്യം: പശ്ചിമ ബംഗാൾ ഗവർണറുടെ പരിപാടികൾ റദ്ദാക്കി
Friday 04 April 2025 1:58 AM IST
ആലുവ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ ഇന്ന് ഉച്ച വരെയുള്ള പരിപാടികൾ റദ്ദാക്കി. ആലുവ പാലസിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ മെഡിക്കൽ സംഘം പരിശോധിച്ചു. തിരുവല്ലയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടാണ് ഗവർണർ പാലസിൽ എത്തിയത്.