ട്രെയിൻ റദ്ദാക്കി
Friday 04 April 2025 2:02 AM IST
തിരുവനന്തപുരം: ആന്ധ്രയിലെ സെക്കൻഡറാബാദിൽ ട്രാക്ക് നിർമ്മാണമുള്ളതിനാൽ അഹല്യാനഗരി എക്സ്പ്രസിന്റെ മേയ് 24ന് തിരുവനന്തപുരത്തുനിന്നുള്ള സർവ്വീസും മേയ്26ന് ഇൻഡോറിൽ നിന്നുള്ള സർവീസും റദ്ദാക്കി. കോർബ ദ്വൈവാര എക്സ്പ്രസിന്റെമേയ് 26ന് തിരുവനന്തപുരത്തുനിന്നുള്ള സർവ്വീസും മേയ് 28ന് കോർബയിൽ നിന്നുള്ള സർവ്വീസും റദ്ദാക്കി. രപ്തിസാഗർ എക്സ്പ്രസിന്റെ മേയ് 22,23,25 തീയതികളിൽ ഗോരഖ് പൂരിലും മേയ് 25,27,28തീയതികളിൽ തിരുവനന്തപുരത്തുനിന്നുള്ള സർവ്വീസും റദ്ദാക്കി.മേയ് 23ന് എറണാകുളത്തുനിന്നും ബാറുണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് വാറങ്കൽ വഴി തിരിച്ചുവിടും.