റൂമിൽ കണ്ടത് എലിയെ ആയിരുന്നില്ല, അച്ചനെയായിരുന്നു: കന്യാസ്‌ത്രീ മഠങ്ങളിൽ നടക്കുന്നത് ഗുരുതരമായ കാര്യങ്ങളെന്ന വെളിപ്പെടുത്തലുമായി സിസ്‌റ്റർ ജെസ്‌മി
പൗരോഹിത്യത്തിന്റെയും കന്യാസ്ത്രീ ജീവിതത്തിന്റെയും പിന്നാമ്പുറകഥകൾ തുറന്നുപറഞ്ഞ് ആമേൻ എന്ന കൃതിയിലൂടെ സഭാലോകത്തെയും വിശ്വാസികളെയും ഞെട്ടിച്ച സിസ്റ്റർ ഡോ. ജെസ്മി . തൃശൂർ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പലായി സേവനം ചെയ്തിരുന്ന ഡോ. സിസ്റ്റർ ജെസ്മി 2008ലാണ് മുപ്പത്തിമൂന്ന് വർഷം നീണ്ട സന്യാസജീവിതം ഉപേക്ഷിച്ചത്. ഇപ്പോഴിതാ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ കുറിച്ച് കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സിസ്റ്റർ ജെസ്മി.
'എത്രയോ ഗുരുതരമായ പ്രശ്നങ്ങളാണ് കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്നതെന്ന് സിസ്റ്റർ ജെസ്മി പറയുന്നു. സ്ത്രീ വിരുദ്ധത എന്ന് പറയുന്നത് ഏറ്റവും കൂടുതൽ കൊടികുത്തി വാഴുന്ന സ്ഥലമാണ് കന്യാസ്ത്രീ മഠങ്ങൾ. പുറത്തിറങ്ങി നമുക്ക് സ്ത്രീ ശാക്തീകരണം എന്നൊക്കെ പറയാൻ പറ്റും എന്നാൽ അകത്തളങ്ങളിൽ ഏറ്റവും കുടുതൽ നിലനിൽക്കുന്നത് അസമത്വം മാത്രമാണ്- ജെസ്മി പറഞ്ഞു.
'ഒരു ദിവസം വൈദികന്റെ മുറിയിൽ നിന്ന് കന്യാസ്ത്രീയെ നാട്ടുകാരാണ് പിടിച്ചത്. അതിന് ശേഷം അവർ ബഹളമുണ്ടാക്കി. ഇവരെ പിടിക്കാൻ സാധിച്ചത് അവിടെയുള്ള ജോലിക്കാരി കാരണമാണ്. കാരണം ജോലിക്കാരിക്ക് വൈദികനോട് പ്രണയമായിരുന്നു. അതുകൊണ്ടാണ് അവൾ നോക്കിനിന്ന് അക്കാര്യം കണ്ടുപിടിച്ചത്. പിന്നീട് ജോലിക്കാരിയെ പിരിച്ചുവിട്ടു. എന്നാൽ ഇക്കാര്യത്തിൽ ചർച്ച നടന്നപ്പോൾ, സിസ്റ്റർ പറഞ്ഞത് മുറിയിൽ ഒരു എലിയെ കണ്ടതുകൊണ്ട് അതിനെ പിടിക്കാൻ അച്ചനെ വിളിക്കാൻ പോയതെന്നായിരുന്നു. ഈ വിഷയത്തിൽ ഒരിക്കലും വൈദികനെ മാത്രം കുറ്റം പറയാൻ സാധിക്കില്ല. കാരണം ഇത് ഉഭയസമ്മതപ്രകാരമാണ്. എന്നാൽ ഞങ്ങൾ അങ്ങനെ ചെയ്യരുതല്ലോ?- ജെസ്മി പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം