കുസാറ്റിൽ പ്രഭാഷണം
Friday 04 April 2025 4:49 PM IST
കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്‌കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുസാറ്റ് മുൻ വൈസ് ചാൻസലറും സ്‌കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായ പ്രൊഫ.എം.വി. പൈലിയുടെ സ്മരണാർത്ഥം പ്രഭാഷണം സംഘടിപ്പിച്ചു. മാനേജ്മെന്റ് സ്റ്റഡീസിലെ ആദ്യ ബാച്ച് എം.ബി.എ വിദ്യാർത്ഥിയും ഛത്തീസ്ഗഡിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. സുനിൽ കുമാർ എം.വി. പൈലി അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി അദ്ധ്യക്ഷനായി. പ്രൊഫ.എം.വി. പൈലിയുടെ ചെറുമകൻ പൈലി വർഗീസ് മൂലമറ്റം, മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ആൻഡ് ഡയറക്ടർ ഡോ.കെ.എ. സക്കറിയ, അസോസിയേറ്റ് പ്രൊഫ. സ്മാർട്ടി.പി. മുകുന്ദൻ എന്നിവർ സംസാരിച്ചു.