സ്വാഗതസംഘ രൂപീകരണം
Friday 04 April 2025 6:06 PM IST
കോലഞ്ചേരി: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ എറണാകുളം റൂറലിന്റെ 35-ാമത് ജില്ലാ സമ്മേളനം 23, 24 തീയതികളിൽ കോലഞ്ചേരിയിൽ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷനായി. എസ്. സജികുമാർ, എം.വി. സനിൽ, ബെന്നി കുര്യാക്കോസ്, പി.എ. ഷിയാസ്, കെ.ജി. ബിനോയ്, ടി.ടി. ജയകുമാർ, കെ.കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. സുരേഷ് കുമാർ (ചെയർമാൻ), ബിജു പി. കുമാർ( ജനറൽ കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു. 23ന് രാവിലെ 10ന് കോലഞ്ചേരി വ്യാപാരഭവനിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും.