എഫ്.എച്ച്.എസ്.ടി.എ പ്രതിഷേധ സംഗമം
Saturday 05 April 2025 12:00 AM IST
കുറ്റ്യാടി : ഹയർ സെക്കൻഡറി മേഖലയെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, പ്ലസ് വൺ സീറ്റ് വർദ്ധന ഒഴിവാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പള കമ്മിഷൻ നിയമിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രധിഷേധം. എച്ച്.എസ്.എസ്.ടി.എ ജില്ല ട്രഷറർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജമാൽ കടമേരി അദ്ധ്യക്ഷത വഹിച്ചു. മനോജ്കുമാർ, കെ.എച്ച് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ബഷീർ, സംസ്ഥാന സെക്രട്ടറി പി.സി മുഹമ്മദ് സിറാജ് എന്നിവർ പ്രസംഗിച്ചു.