സഖി പദ്ധതിയ്ക്ക് തുടക്കമായി

Saturday 05 April 2025 12:06 AM IST
സഖി പദ്ധതി

കോഴിക്കോട് : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സാനിറ്ററി വേസ്റ്റുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കോർപറേഷൻ ആവിഷ്കരിച്ച സഖി പദ്ധതിയ്ക്ക് തുടക്കമായി. സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾക്ക് പകരം മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നതാണ് സഖി പദ്ധതി. നഗരസഭ പരിധിയിലെ 60000 സ്ത്രീകൾക്കാണ് ആദ്യഘട്ടത്തിൽ മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നത്. ഘട്ടം ഘട്ടമായി നഗരസഭ പരിധിയിലെ മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യും. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ജയശ്രീ, പി.കെ നാസർ, കെ. സി ശോഭിത, ശിവപ്രസാദ്, ഡോ. മുനവിറുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.