ജനകീയ മുന്നണി രാപ്പകൽ സമരം

Saturday 05 April 2025 12:02 AM IST
അഴിയൂരിൽ നടന്ന ജനകീയ മുന്നണി രാപ്പകൽ സമരം യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടി കുറക്കുന്ന സർക്കാർ നിലപാടിനെതിരെയും അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള എൽ.ഡി.എഫിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം നടത്തി. യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ വേണു,​ ഡി.സി.സി സെക്രട്ടറി ബാബു ഒഞ്ചിയം, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ,​ യു.എ റഹീം, വി.പി പ്രകാശൻ, ശശിധരൻ തോട്ടത്തിൽ , പ്രദീപ് ചോമ്പാല, രാമചന്ദ്രൻ, പി.പി ഇസ്മായിൽ, ഇ ടി കെ അയ്യൂബ് എന്നിവർ പ്രസംഗിച്ചു.