മുച്ചിറി പരിശോധന ക്യാമ്പും ചികിത്സയും
Saturday 05 April 2025 12:25 AM IST
കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലും സ്‌മൈൽ ട്രെയിനും സംയുക്തമായി സംഘടിപ്പിക്കുന്ന മുച്ചിറി സൗജന്യ പരിശോധന ക്യാമ്പും തുടർചികിത്സയും ആറിന് നടക്കും. മുച്ചിറി, മുറി അണ്ണാക്ക് തുടങ്ങിയ പ്രശ്‌നങ്ങളാൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവരെ സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പ്രോജക്ടാണ് സ്‌മൈൽ ട്രെയ്ൻ. ക്യാമ്പിന് ഡോ. നിഖിൽ ഒ ഗോവിന്ദൻ നേതൃത്വം നൽകും. ജനിച്ച് ആദ്യ ആഴ്ച മുതൽ 18 വയസ് വരെ മുച്ചിറി, മുറി അണ്ണാക്ക് എന്നിവ പരിഹരിക്കുന്നതിന് വിവിധ ഘട്ടങ്ങളായുള്ള സർജറികൾ, കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാംശങ്ങൾ, മാനസികാരോഗ്യ പിന്തുണ തുടങ്ങി സമഗ്ര ചികിത്സയാണ് പൂർണമായും സൗജന്യമായി ലഭ്യമാക്കുന്നത്. ബുക്കിഗിന് വിളിക്കുക : 8086668339, 8848318616.