'ഡീംഡ് ടു ബി യൂണി. വേണം'

Friday 04 April 2025 8:25 PM IST

കൊച്ചി: കേരളത്തിന്റെ പുതുവിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികൾ അനിവാര്യമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. കേരളത്തിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർമാർ, പ്രിൻസിപ്പൽമാർ, രൂപതാ വിദ്യാഭ്യാസ സെക്രട്ടറിമാർ, പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. കെ. എ. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. പോൾ മുല്ലശേരി, ഡോ. ഫാ. മരിയ ചാൾസ്, ഫാ. ആന്റണി അറയ്ക്കൽ, ഫാ. ഡോ. പോൾസൺ കൈതോട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു.