കർഷക ഭേരി അഞ്ചാം ഘട്ടം
Friday 04 April 2025 8:29 PM IST
അങ്കമാലി: കേരള കർഷക സംഘം കർഷക ഭേരി തുറവുർ പഞ്ചായത്തുതല അഞ്ചാം ഘട്ട സമാപന പരിപാടി കിടങ്ങൂരിൽ പി.സി. സെബാസ്റ്റ്യന്റെ കൃഷി ഇടത്തിൽ ഞാലി പൂവൻ വാഴ കന്നു നട്ടുകൊണ്ട് കർഷക സംഘം അഖിലേന്ത്യ കൌൺസിൽ അംഗം കെ. തുളസി ഉദ്ഘാടനം ചെയ്തു . കർഷക സംഘം അങ്കമാലി ഏരിയ കമ്മിറ്റി അംഗം മികച്ച കർഷകനായി തിരഞ്ഞെടുത്ത കെ.വൈ. വർഗീസിനെ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.പി. റെജിഷ് ആദരിച്ചു . കർഷകർക്കുള്ള പച്ചകറി വിത്തുകൾ ജീമോൻ കുര്യൻ വിതരണം ചെയ്തു.