ബി.ജെ.പി പ്രകടനം
Saturday 05 April 2025 12:04 AM IST
പത്തനംതിട്ട : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയ നരേന്ദമോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബി.ജെ.പി നേതൃത്വത്തിൽ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനവും മധുരവിതരണവും ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. ന്യുനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജു മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.കെ.ശശി, പി.എസ്.പ്രകാശ് , കെ സി മണിക്കുട്ടൻ, ജി.വിദ്യാധിരാജൻ, രജീഷ് ഇളമല, ശംഭു ഇലന്തൂർ, ശ്രീവിദ്യ സുഭാഷ്, സുരേഷ് പുളിവേലി, കെ.കെ.സജി കുമാർ, സുരേഷ് ഓലിത്തുണ്ടിൽ, ജോസ് കോശി, ബിനു മുണ്ടുകൊട്ടക്കൽ , ഷിബു രാജ് ,ചന്ദ്രൻ കുമ്പഴ തുടങ്ങിയവർ പ്രസംഗിച്ചു.