പ്രതിഷേധിച്ചു
Saturday 05 April 2025 1:20 AM IST
പാലക്കാട്: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് വഖഫ് നിയമ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. നഗരസഭാംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. 'മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘപരിവാർ പദ്ധതിക്കെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.കാജാ ഹുസൈൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.സലാം, എം.ഫൈസൽ എന്നിവർ സംസാരിച്ചു.