നീറ്റ് ജില്ലാതല കമ്മിറ്റി

Saturday 05 April 2025 1:22 AM IST
neet

പാലക്കാട്: ജില്ലയിൽ നീറ്റ്(യു.ജി) 2025 പരീക്ഷയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. പാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്ക ചെയർപേഴ്സണും ഹേമാംബിക നഗർ കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എം.എൻ.രാജപ്പൻ നോഡൽ ഓഫീസറും ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷ മാനാട്ട്, എ.ഡി.എം കെ.മണികണ്ഠൻ എന്നിവർ അംഗങ്ങളുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ജില്ലയിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ പരിശോധന നടത്തി പരീക്ഷയുടെ സുതാര്യത ഉറപ്പു വരുത്തും.