വിഷുവിന് മുൻകൂർ ക്ഷേമപെൻഷൻ
Saturday 05 April 2025 4:11 AM IST
തിരുവനന്തപുരം: വിഷു പ്രമാണിച്ച് ഏപ്രിൽ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ മുൻകൂർ അനുവദിച്ചു. സാധാരണ അതത് മാസം 25നാണ് നൽകാറുള്ളത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങും. വിഷുവിന് മുമ്പ് എല്ലാവർക്കും ലഭ്യമാക്കാനാണ് നിർദ്ദേശം. ഇതിനായി 820 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സാമ്പത്തിക സ്ഥിതി മെച്ചമാണെങ്കിൽ ഇൗ മാസം തന്നെ ഒരു ഗഡു ക്ഷേമപെൻഷൻ കുടിശികകൂടി വിതരണം ചെയ്യുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. മൂന്നു മാസത്തെ പെൻഷനാണ് കുടിശിക.