എഡ്യൂ കണക്ട് എക്സ്പോ ഇന്ന്
Saturday 05 April 2025 12:30 AM IST
ചിറ്റാർ : അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെയും സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കെ.എ.എസ്.ഇയും സംയുക്തമായി ഇന്ന് രാവിലെ പത്തിന് ചിറ്റാർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി എഡ്യൂ കണക്ട് എക്സ്പോ സംഘടിപ്പിക്കും. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മോട്ടിവേഷൻ സ്പീക്കർ ജോസഫ് അന്നക്കുട്ടി ജോസ് ക്ലാസ്സ് നയിക്കും.
കരിയർ കൗൺസിലർ അജി ജോർജ് ഉപരിപഠന സാദ്ധ്യതകൾ വിശദീകരിക്കും.