വിതരണം ചെയ്തു
Saturday 05 April 2025 12:34 AM IST
പള്ളിക്കൽ : കൃഷികൂട്ടങ്ങൾക്ക് കാർഷികോൽപാദന ഉപാധികൾ വിതരണം ചെയ്തു. പള്ളിക്കൽ പഞ്ചായത്തിലെ കൃഷിഭവനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങളായ കൃഷിക്കൂട്ടങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ പച്ചക്കറി തൈകൾ, ജൈവവളം, എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒരു കൃഷി കൂട്ടങ്ങളിൽ കുറഞ്ഞത് അഞ്ച് മുതൽ 20 വരെ കർഷകർ ഉണ്ടാകും. ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ പുഷ്പൻ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആശാഷാജി, കൃഷി ഓഫീസർ റീജ വിൽസൺഎന്നിവർ സംസാരിച്ചു.