രാപ്പകൽ സമരം
Saturday 05 April 2025 12:35 AM IST
റാന്നി : ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ച ഇടത് സർക്കാരിനെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫിസിനു മുമ്പിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ സി.കെ.ബാലൻ അദ്ധ്യക്ഷനായി. പ്രകാശ് തോമസ്, സിബി താഴത്തില്ലത്ത്, തോമസ് അലക്സ്, റെജി പഴൂർ, പ്രമോദ് മന്ദമരുതി, ജോൺ എബ്രഹാം, റൂബി കോശി, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെജി കൊല്ലിരിക്കൽ, ഉഷ തോമസ്, ഷിബു വർഗീസ്, പി.എം.തോമസ്, അനിൽകുമാർ.പി.വി, ജോസഫ് കാക്കാനംപള്ളിൽ എന്നിവർ പ്രസംഗിച്ചു.