പീഡനക്കേസിൽ അറസ്റ്റ്          

Saturday 05 April 2025 12:36 AM IST
ചന്ദ്രാനന്ദൻ

തിരുവല്ല : ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ 57 കാരനെ പൊലീസ് പിടികൂടി. കുറ്റപ്പുഴ ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) ആണ് പിടിയിലായത്. കാമുകൻ പ്രതിയായ കേസിൽ ഇരയായ 17കാരിയെ ശിശുക്ഷേമസമിതി മുൻകൈയെടുത്ത് കൗൺസലിംഗ് നൽകിയപ്പോൾ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്. കുട്ടിയുടെ മൊഴിപ്രകാരം ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്‌പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.