റാന്നിയിലെ വിവിധ റോഡുകൾക്ക് 1.50 കോടി

Saturday 05 April 2025 12:40 AM IST

റാന്നി : നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ പുനരുദ്ധരിക്കുന്നതിന് 1.50 കോടി രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായാണ് ഫണ്ട് അനുവദിച്ചത്. ഓരോ റോഡിനും 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത് റോഡ്, പഞ്ചായത്ത് ക്രമത്തിൽ: തെള്ളിയൂർ കാവ് - കോളഭാഗം (എഴുമറ്റൂർ) ,മേലേ പാടിമൺ - ഇളപ്പുങ്കൽ (കോട്ടാങ്ങൽ), കൊച്ചിരപ്പ് - തൃച്ചേർപ്പൂരം (കോട്ടാങ്ങൽ) ,വെള്ളയിൽ - കുമ്പളന്താനം (കൊറ്റനാട്), പുത്തൂർ മുക്ക് - നടക്കൽ മർത്തോമ്മാ ചർച്ച് (കൊറ്റനാട് ), തോട്ടുപുറം - ഊറ്റുകുഴി (അയിരൂർ), കാട്ടൂർപേട്ട - തറഭാഗം (ചെറുകോൽ), ജണ്ടായിക്കൽ - കുളത്തിങ്കൽപ്പടി (വടശ്ശേരിക്കര), വാഴയിൽപടി - അഞ്ചുകുഴി (പഴവങ്ങാടി), കളത്തൂർപ്പടി - മന്ദമരുതി റോഡ് (അങ്ങാടി), കോയിക്കൽപ്പടി - മഞ്ഞുമാങ്കൽപ്പടി റോഡ് (അങ്ങാടി), നെടുമലപടി - വടക്കേൽ പടി (അങ്ങാടി), സി.എസ്.ഐ പള്ളിപ്പടി - പുള്ളിക്കല്ല് റോഡ് (വെച്ചൂച്ചിറ ), നെല്ലിപ്പാറ - താഴെ ഭാഗം (പെരുനാട് ), വാലുപ്പാറ - മാമ്പ്രകുഴി (പെരുനാട്).