സ്പോർട്സ് അക്കാഡമി സെലക്ഷൻ ട്രയൽസ് ഇന്ന് മുതൽ

Saturday 05 April 2025 12:48 AM IST

പത്തനംതിട്ട: സ്പോർട്‌സ് കൗൺസിലിന്റെ വിവിധ ജില്ലകളിലെ സ്പോർട്‌സ് അക്കാഡമികളിലേക്ക് 2025 - 26 വർഷത്തേക്കുള്ള കായികതാരങ്ങളുടെ പത്തനംതിട്ട ജില്ലാ സെലക്ഷൻ ട്രയൽസ് (അത് ലറ്റിക്, ഫുട്‌ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ) ഇന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടക്കും. താല്‌പര്യമുള്ളവർ ഇന്ന് രാവിലെ എട്ടിന് എത്തിച്ചേരണം. സ്‌കൂൾ അക്കാദമികളിലെ 7, 8 പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്.

നിബന്ധനകൾ

പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവർ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. ദേശീയ മത്സരങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

വോളിബോൾ ട്രയൽസിൽ പങ്കെടുക്കുന്നവർക്ക് സ്‌കൂൾ തലത്തിൽ ആൺകുട്ടികൾക്ക് 170 സെന്റിമീറ്ററും പെൺകുട്ടികൾക്ക് 163 സെന്റി മീറ്ററും പ്ലസ് വൺ, കോളേജ് സെലക്ഷനിൽ ആൺകുട്ടികൾക്ക് 185 സെന്റി മീറ്ററും പെൺകുട്ടികൾക്ക് 170 സെന്റി മീറ്ററും ഉയരം ഉണ്ടായിരിക്കണം.

സെലക്ഷൻ നേടുന്നവർ 23, 24 തീയതികളിൽ കോട്ടയം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സോണൽ സെലക്ഷനിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ : 7994021224, 854778298.