എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്
Saturday 05 April 2025 12:50 AM IST
ചിറ്റാർ : ഭരണഘടന വിരുദ്ധ വഖഫ് ഭേദഗതി ബില്ല് നടപ്പിലാക്കുന്നതിനെതിരെ എസ് ഡി പി ഐ ചിറ്റാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഫാസിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ ചിറ്റാർ പഞ്ചായത്ത് സെക്രട്ടറി റഷീദ് എസ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സലീം എഴുവീട്ടിൽ, സുബൈർ പുളിമൂട്ടിൽ, അലിയാർ, സലീം പി.കെ, അബ്ദുൽ റഷീദ്, കബീർകുട്ടി, മുഹമ്മദ് ഫാരിസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.