തിരൂരങ്ങാടിയിൽ അംഗൻ വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു
Saturday 05 April 2025 12:03 AM IST
തിരൂരങ്ങാടി: വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച അങ്കണവാടി കം ക്രഷ് തിരൂരങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ വാർഡ് 32ലെ 97 നമ്പർ അങ്കണവാടിയിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഹമ്മദ് കുട്ടി ക്രഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇക്ബാൽ അദ്ധ്യക്ഷനായി. തിരൂരങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്റ്റാർ മുഹമ്മദ്, മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന രതീഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.ഇസ്മായിൽ, വാർഡ് കൗൺസിലർ സൽമ , മുൻ ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി പങ്കെടുത്തു.