പരുവ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം
Saturday 05 April 2025 12:04 AM IST
വെച്ചൂച്ചിറ : പരുവ മഹാദേവ ക്ഷേത്രത്തിൽ ദേവീ, സർപ്പ പ്രതിഷ്ഠാദിനവും പൊങ്കാല മഹോത്സവവും 13ന് നടക്കും. തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6ന് മഹാഗണപതിഹോമം, തുടർന്ന് നവകം, ഉഷഃപൂജ. പൊങ്കാല അടുപ്പിൽ അഗ്നിപകരൽ രാവിലെ 9ന് നടക്കും. 10.30ന് കലശാഭിഷേകം, ഉച്ചപൂജ. 11ന് പൊങ്കാല സമർപ്പണം, തുടർന്ന് സർപ്പദൈവങ്ങൾക്ക് നൂറുംപാലും ചടങ്ങുകൾ നടത്തക്കും.