ഖേദം രേഖപ്പെടുത്തി

Saturday 05 April 2025 12:05 AM IST
D

മലപ്പുറം: തവനൂരിലെ കേളപ്പജിയുടെ സ്മാരകവും മറ്റും നിലനിറുത്തിക്കൊണ്ടുള്ള പുതിയ പാലത്തിന്റെ അലൈമെന്റ് തള്ളിയ ഹൈക്കോടതി നടപടിയിൽ സർവ്വോദയമണ്ഡലം ജില്ലാ കമ്മിറ്റി യോഗം ഖേദം രേഖപ്പെടുത്തി. മണ്ഡലം കണ്ണൂർ ജില്ലാ പ്രസിഡന്റ് പവിത്രൻ കോടിയേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ പി.കെ. നാരായണൻ, ഇ. കൃഷ്ണകുമാർ,സി എം റസാഖ് തുടങ്ങിയവർ സംസാരിച്ചു. വ്യാപകമാകുന്ന ലഹരി, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്താൻ തീരുമാനിച്ചു.