നിവേദനം നൽകി
Saturday 05 April 2025 12:09 AM IST
തണ്ണിത്തോട് : എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി മാഫിയയെ തുരത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ജാഗ്രതാ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ.സാമുവേലിന് എം.സി.വൈ.എം ഭാരവാഹികൾ നിവേദനം നൽകി. വൈദിക ജില്ല പ്രസിഡന്റ് അല്‍വി ബേബി ജോൺ, കെ.സി.വൈ.എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം ലിനു വി.ഡേവിഡ്, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.കുട്ടപ്പൻ, ഗ്രാമപഞ്ചായത്ത് സ്റ്റാഫുകളായ അഭിനന്ദ് എൻ.കെ, ജെസ്റ്റി എന്നിവർ സംസാരിച്ചു.