സെഞ്ച്വറി തിളക്കത്തിൽ ഭീമയുടെ കട്ടപ്പന ഷോറൂം ഉദ്ഘാടനം
കൊച്ചി: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഭീമയുടെ കട്ടപ്പന ഷോറൂം ഉദ്ഘാടനം ഇന്നലെ പ്രമുഖ സിനിമാതാരം വിൻസി അലോഷ്യസ് നിർവഹിച്ചു. ചടങ്ങിൽ ഭീമ ജുവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ ഉൾപ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും പങ്കെടുത്തു. നവീന ഡിസൈനുകളിലുള്ള സ്വർണാഭരണ കളക്ഷനുകൾ, വിപുലമായ ഡയമണ്ട് ശേഖരം, വെള്ളി ആഭരണങ്ങൾ, ഗിഫ്റ്റ് ആർട്ടിക്കിളുകളുടെയും വമ്പിച്ച ശ്രേണി കട്ടപ്പന ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആകർഷകമായ അഡ്വാൻസ് ബുക്കിംഗ് നിരക്കുകൾക്കൊപ്പം ഡയമണ്ടിൽ കാരറ്റിന് 18,000 രൂപ വരെ കിഴിവും സ്വർണ്ണം , വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ 50+50 ഓഫറും കട്ടപ്പന ഭീമയിൽ ലഭ്യമാണ്. കൂടാതെ ഭീമയുടെ സ്വർണ്ണ സമ്പാദ്യ പദ്ധതികളിൽ ചേരാനുള്ള സൗകര്യവുമുണ്ട്.
മണ്ണിനെ പൊന്നാക്കിയ അദ്ധ്വാന ശീലമുള്ളവരുടെ നാട്ടിൽ 'ബ്രാൻഡ് ഭീമ'യ്ക്ക് ലഭിച്ച വരവേൽപ്പിൽ അതീവ കൃതാർത്ഥരാണെന്ന് ഭീമ ജുവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ പറഞ്ഞു. കൂടുതൽ ജനപ്രിയ ഓഫറുകളും സ്വർണ സമ്പാദ്യപദ്ധതികളും വരും ദിവസങ്ങളിൽ കട്ടപ്പന ഭീമയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.