എസ്.പി.സി പാസിംഗ് ഒൗട്ട് പരേഡ്
Saturday 05 April 2025 1:54 AM IST
കൊല്ലം: മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2023 25 എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട്പരേഡിൽ മേയർ ഹണി ബെഞ്ചമിൻ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. കിളികൊല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടർ അമൽ പ്രസാദ് മുഖ്യാതിഥിയായി. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീലതയെ മങ്ങാട് ഡിവിഷൻ കൗൺസിലർ ടി.ജി. ഗിരീഷ് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങൾ, ഡി.ഐമാർ, രക്ഷാകർത്താക്കൾ, എസ്.പി.സി കൊല്ലം സിറ്റിയിൽ നിന്നുള്ള അംഗങ്ങൾ, ആരോഗ്യവകുപ്പിൽ നിന്നുള്ളവർ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.