ബീച്ചിനരികെയുള്ള പുരയിടത്തിൽ മാൻ കൊമ്പ് കണ്ടെത്തി

Saturday 05 April 2025 12:36 AM IST

കൊല്ലം: കൊല്ലം ബീച്ചിനരികെ വെടിക്കുന്നിലുള്ള വീടിന്റെ പുരയിടത്തിൽ നിന്ന് മാൻ കൊമ്പ് കണ്ടെത്തി. മാൻകൊമ്പ് ഇവിടെ എത്തിച്ചുവെന്ന് സംശയിക്കുന്ന പ്രദേശവാസിയായ യുവാവിനോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ കൊല്ലം ഈസ്റ്റ് പൊലീസ് നിർദ്ദേശിച്ചു.

രഹസ്യവിവരത്തെ തുടർന്നാണ് ഈസ്റ്റ് പൊലീസ് വെടിക്കുന്നിലുള്ള പുരയിടത്തിൽ പരിശോധന നടത്തിയത്. പുരയിടത്തിന്റെ ഉടമസ്ഥന്റെ ബന്ധുവായ യുവാവാണ് സംശയ നിഴലിലുള്ളത്. കേസെടുത്ത ശേഷം മാൻകൊമ്പ് സഹിതം തുടരന്വേഷണം വനം വകുപ്പിന് കൈമാറുമെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു.