മഴയിൽ കുളിരണിഞ്ഞ് കൊല്ലം
കൊല്ലം: യെല്ലോ അലർട്ട് പ്രഖ്യാപിച്ച ഇന്നലെ വൈകിട്ട് മുതൽ കിഴക്കൻ മേഖലയിലടക്കം ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ വേനൽ മഴ ലഭിച്ചു. ചിലയിടങ്ങളിൽ ഇടിയോടു കൂടിയായിരുന്നു മഴ. നിലവിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചമുതൽ മഴക്കാറ് അനുഭവപ്പെട്ടു. തെന്മലയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 14.5 മില്ലി മീറ്റർ. ശക്തമായ മഴ ലഭിച്ചെങ്കിലും വേനൽ ചൂടിന് പകൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
ഇടിമിന്നൽ സാദ്ധ്യതയുള്ളതിനാൽ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും തുറന്ന ടെറസിലും കുട്ടികളെ കളിക്കാൻ വിടരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടമുണ്ടാക്കും. ജാഗ്രതയോടെ വേണം കഴിയാൻ.
ഇന്നലെ ലഭിച്ച മഴ
തെന്മല: 14.5 മില്ലിമീറ്റർ
പാരിപ്പള്ളി: 9 മില്ലീമീറ്റർ
പുനലൂർ: 0.5 മില്ലിമീറ്റർ
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം- 1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 2794004, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912