രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ

Saturday 05 April 2025 1:39 AM IST
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നേട്ടം കൈവരിച്ചിരിച്ച രനിക

ചാത്തന്നൂർ: ഒരു മിനിറ്റിൽ 40 ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പറഞ്ഞ് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം പിടിച്ച് രണ്ടര വയസുകാരി. വരിഞ്ഞം തടത്തിൽ വീട്ടിൽ തങ്കപ്പന്റെയും മുൻ പഞ്ചായത്ത് അംഗം സുശീല തങ്കപ്പന്റെയും ചെറുമകളും നികേഷ്- രേവതി ദമ്പതികളുടെ മകളുമായ എൻ.ആർ.രനികയാണ് 2025-26 ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ നേട്ടം കൈവരിച്ചത്. മൃഗങ്ങൾ, പക്ഷികൾ, ശരീരഭാഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയൊക്കെയാണ് കുട്ടി വേഗത്തിൽ തിരിച്ചറിഞ്ഞത്.

നിലവിലെ റെക്കാർഡ് ജേതാവായ ഒറീസ സ്വദേശിയായ കുട്ടിയുടെ റെക്കാർണാണ് ഭേദിച്ചത്. ഒരു മിനിറ്റിൽ 33 ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പറഞ്ഞതായിരുന്നു മുൻ റെക്കാർഡ്.