പി.വിശ്വനാഥൻ അനുസ്മരണം

Saturday 05 April 2025 12:47 AM IST

കൊ​ല്ലം: ജി​ല്ലാ ഗ​വ. കോൺ​ട്രാ​ക്ടേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ​യും പി.വി​ശ്വ​നാ​ഥൻ ഫൗ​ണ്ടേ​ഷന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ ഫൗ​ണ്ടേ​ഷൻ ഓ​ഫീ​സ് അ​ങ്ക​ണ​ത്തിൽ ന​ട​ന്ന പി.വി​ശ്വ​നാ​ഥ​ന്റെ അ​ഞ്ചാ​മ​ത് അ​നു​സ്​മ​ര​ണ സ​മ്മേ​ള​നം പൊ​തു​പ്ര​വർ​ത്ത​കൻ അ​ഡ്വ. എസ്. ഷേ​ണാ​ജി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കൊ​ല്ല​ത്തെ സാ​മൂ​ഹി​ക-സാം​സ്​കാ​രി​ക മേ​ഖ​ല​ക​ളി​ലും ക​രാർ രം​ഗ​ത്തും അ​ര നൂ​റ്റാ​ണ്ട് നി​റ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു പി.വി​ശ്വ​നാ​ഥൻ എ​ന്ന് ഉ​ദ്​ഘാ​ട​കൻ പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷൻ സെ​ക്ര​ട്ട​റി പു​ണർ​തം പ്ര​ദീ​പ് അ​ദ്ധ്യ​ക്ഷ​നായി. സാം​സ്​കാ​രി​ക പ്ര​വർ​ത്ത​കൻ പ​ട്ട​ത്താ​നം സു​നിൽ മു​ഖ്യ അ​നു​സ്​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.കെ.അ​ശോ​കൻ, ജി.ഗോ​പ​കു​മാർ, എൻ.ബാ​ഹു​ലേ​യൻ, മഠ​ത്തിൽ ര​ഘു, ബ​ദ​റു​ദ്ദീൻ, ഡി.ഹ​രി, മു​ഹ​മ്മ​ദ് ഇ​ഖ്​ബാൽ, ഖു​റൈ​ഷി, നു​ജും എ​ന്നി​വർ സം​സാ​രി​ച്ചു.