കേസ് നേരിടണ്ടത് ആരോപണ വിധേയർ: മുഹമ്മദ് സലീം

Saturday 05 April 2025 1:10 AM IST

മധുര: വീണാവിജയൻ മാസപ്പടി കേസിൽ പ്രതിചേർക്കപ്പെട്ടതിൽ സി.പി.എം ഇടപെടേണ്ടതില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും പശ്‌ചിമ ബംഗാൾ സെക്രട്ടറിയുമായ മുഹമ്മദ് സലീം. കേസുകൾ നേരിടേണ്ട ചുമതല ആരോപണ വിധേയർക്കാണ്. മുഖ്യമന്ത്രി, കുടുംബം എന്നിവക്കെതിരെ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിന്റെ തെളിവാണ് വീണയ്ക്കെതിരായ കേസ്. വിഷയം പാർട്ടി നേരിടുമെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടിയിലെ ബന്ധപ്പെട്ട ആൾ എന്നാണ് ഉദ്ദേശിച്ചതെന്ന് സലീം വിശദീകരിച്ചു. ആരോപണം നേരിടുന്ന ആളിനാണ് ഉത്തരവാദിത്വം.