ഡിയർ മാഞ്ചസ്റ്റർ: സിറ്റി വിടാനൊരുങ്ങി ഡി ബ്രുയിനെ
മാഞ്ചസ്‌റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്കുള്ള കുതിപ്പിന്റെ ഹൃദയമായിരുന്ന കെവിൻ ഡി ബ്രുയിനെ ക്ലബ് വിടുന്നു. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ഡിയർ മാഞ്ചസ്റ്റർ എന്ന് അഭിസംബോധന ചെയ്‌തുള്ള കുറിപ്പിലൂടെ ഡിബ്രുയിനെ തന്നെയാണ് ഈ സീസൺ അവസാനിക്കുന്നതോടെ സിറ്റിയിൽ നിന്ന് പോകുന്ന കാര്യം വ്യക്തമാക്കിയത്. ഈ സീസൺ അവസാനം വരെയാണ് 33കാരനായ ഡിബ്രുയിനെയ്‌ക്ക് സിറ്റിയുമായി കരാറുള്ളത്.
2015ൽ വോൾഫ്‌സ്‌ബർഗിൽ നിന്ന് സിറ്റിയിലെത്തിയ ഡി ബ്രുയിനെ പിന്നീട് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്ലേമേക്കറായി ഉയരുകയായിരുന്നു. പെപ്പ് ഗാർഡിയോളയുടെ സ്വപ്ന സംഘത്തിന്റെ ഹൃദയസ്പന്ദനമായിരുന്ന ഡിബ്രുയിനെ 14 മേജർ കിരീട നേട്ടങ്ങളിലും പങ്കാളിയായി. ഇതിൽ 6 പ്രീമിയർ ലീഗ് കിരീടങ്ങളും 2023ലെ ചാമ്പ്യൻസ് ലീഗ് ട്രോഫിയും ഉൾപ്പെടുന്നു. പ്രിമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ
അസസ്റ്റ് നൽകിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട് ഡിബ്രുയിനെ. ഇതുവരെ118 അസിസ്റ്റുകൾ ഡിബ്രുയിനെ നൽകിക്കഴിഞ്ഞു. 2019/20, 2020/21പി.എഫ്.എ പ്ലെയർ ഓഫ് ദി ഇയറുമായി. 10 വർഷത്തോളം നീണ്ട കരിയറിൽ സിറ്റിക്കായി 413 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ താരം നേടി. ലോകത്തെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ആദ്യ സ്ഥാനങ്ങളിലുള്ള താരമാണ് ഡിബ്രുയിനെയന്നാണ് സിറ്റി കോച്ച് പെപ് ഗാർഡിയോള പറഞ്ഞത്.
കിഡ്‌സ് ക്രിക്കറ്റ് ക്ലബ്
സമ്മർ കോച്ചിംഗ് ക്യാമ്പ്
തിരുവനന്തപുരം: ഇന്ത്യ എ, രഞ്ജി ട്രോഫി, ഇരുന്നൂറിലധികം സംസ്ഥാന, യൂണിവേഴ്‌സിറ്റി കളിക്കാരെ സൃഷ്ടിച്ച 41 വർഷത്തെ പാരമ്പര്യമുള്ള കിഡ്‌സ് ക്രിക്കറ്റ് ക്ലബ് 6 മുതൽ തിരുവനന്തപുരം തമ്പാനൂരിലെ മാഞ്ഞാലിക്കുളം ഗ്രൗണ്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (6-20 വയസ്) വേനൽക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. വിവിരങ്ങൾക്ക്: 94464 14374 , 8089734234