ത്രില്ലിംഗ് ലക്‌നൗ

Saturday 05 April 2025 7:02 AM IST

ല​ക്‌​നൗ​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​നെ​ 12 റൺസിന് കീഴടക്കി ലക്‌നൗ സൂപ്പർ ജയ്‌ന്റ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ല​ക്‌​നൗ​ ​സൂ​പ്പ​‌​ർ​ ​ജ​യ്‌​ന്റ്‌​സ് 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 203​ ​റ​ൺ​സെ​ടു​ത്തു.​ ​മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 191 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഒരുഘട്ടത്തിൽ വിജയവഴിയിലായിരുന്ന മുംബയ്‌യെ ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് ലക്നൗ തളയ്‌ക്കുകയായിരുന്നു.സൂര്യകുമാർ യാദവ് (43 പന്തിൽ 67),നമൻ ധിർ (24 പന്തിൽ 46) എന്നിവർ മുംബയ്‌ക്കായി നന്നായി ബാറ്റ് ചെയ്‌തു. ക്യാപ്‌ടൻ ഹാർദിക് പാണ്ഡ്യയും ( 16 പന്തിൽ 28) ഭേദപ്പെട്ട പ്രകടനം നടത്തി. ഒരുഘട്ടത്തിൽ വിജയവഴിയിൽ ആയിരുന്ന മുംബയ്‌യെ ഡെത്ത് ഓവറുകളിൽ മികച്ച ബൗളിംഗിലുടെ ലക്‌നൗ വീഴ്‌ത്തുകയായിരുന്നു. 17-ാം ഓവറിൽ സൂര്യ പുറത്തായത് നിർണായകമായി. 19-ാം ഓവർ എറിഞ്ഞ ഷർദുൽ 7 റൺസ് മാത്രമാണ് വഴങ്ങിയത്. ആവേശ് ഖാൻ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്‌സ് വഴങ്ങിയെങ്കിലും പിന്നീട് നന്നായി എറിഞ്ഞു. 4 ഓവറിൽ 21 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്‌ത്തി ദിഗ്‌വേഷ് സിംഗാണ് കളിയിലെ താരം.

ഓ​പ്പ​ണ​ർ​മാ​രാ​യ​ ​മി​ച്ച​ൽ​ ​മാ​ർ​ഷി​ന്റെ​യും​ ​(31​ ​പ​ന്തി​ൽ​ 60​)​​,​​​ ​എ​യ്‌​ഡ​ൻ​ ​മ​ർ​ക്ര​ത്തി​ന്റെ​യും​ ​(​ 38​ ​പ​ന്തി​ൽ​ 53​)​​​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ളാ​ണ് ​ല​ക്‌​നൗ​വി​നെ​ 200​ ​ക​ട​ത്തി​യ​ത്.​ ​ഐ.​പി.​എ​ല്ല​ിൽ​ ​പ​വ​ർ​പ്ലേ​യി​ൽ​ 30​ ​ബോ​ൾ​ ​നേ​രി​ടു​ന്ന​ ​ആ​ദ്യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ ​മാ​ർ​ഷ് ​സ്വ​ന്ത​മാ​ക്കി.​ ​ആ​യു​ഷ് ​ബ​ധോ​നി​ ​(19​ ​പ​ന്തി​ൽ​ 30),​​​ ​ഡേ​വി​ഡ് ​മി​ല്ല​ർ​ ​(14​ ​പ​ന്തി​ൽ​ 27​)​​​ ​എ​ന്നി​വ​രും​ ​ല​ക്‌​നൗ​ ​ബാ​റ്റ​ർ​മാ​രി​ൽ​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​ക്യാ​പ്‌​ട​ൻ​ ​റി​ഷ​ഭ് ​പ​ന്ത് ​(2​)​​​ ​വീ​ണ്ടും​ ​ന​ിരാ​ശ​പ്പെ​ടു​ത്തി. മാ​ർ​ഷും​ ​മ​ർ​ക്ര​വും​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 7​ ​ഓ​വ​റി​ൽ​ 76​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ഡെ​ത്ത് ​ഓ​വ​റു​ക​ളി​ൽ​ ​മി​ക​ച്ച​ ​ബൗ​ളിം​ഗ് ​പു​റ​ത്തെ​ടു​ത്ത​ ​മും​ബ​യ് ​ക്യാ​പ്ട​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ 5​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.​ 4​ ​ഓ​വ​റി​ൽ​ 36​ ​റ​ൺ​സ് ​വ​ഴ​ങ്ങ​യാ​ണ് ​ഹാ​ർ​ദി​കി​ന്റെ​ 5​ ​വി​ക്ക​റ്റ് ​നേ​ട്ടം.​ ​ഒ​രു​ ​ഐ.​പി.​എ​ൽ​ ​ക്യാ​പ്ട​ന്റെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ബൗളിംഗ് പ്ര​ക​ട​ന​മാ​ണി​ത്.​ ​ഒ​രു​ ​മ​ത്സ​ര​ത്തി​ൽ​ 5​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തു​ന്ന​ ​ആ​ദ്യ​ ​ഐ.​പി.​എ​ൽ​ ​ക്യാ​പ്ട​നും​ ​പാ​ണ്ഡ്യ​യാ​ണ്. മ​ല​യാ​ളി​താ​രം​ ​വി​ഘ്‌​നേ​ഷ് ​പു​ത്തൂ​രും​ ​ട്രെ​ൻ​ഡ് ​ബോ​ൾ​ട്ടും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.

രോ​ഹി​ത് ഇ​ല്ല ക​ഴി​ഞ്ഞ​ ​ക​ളി​ക​ളി​ൽ​ ​തി​ള​ങ്ങാ​തി​രു​ന്ന​ ​ഓ​പ്പ​ണ​ർ​ ​രോ​ഹി​ത് ​ശ​‌​ർ​മ്മ​ ​ഇ​ല്ലാ​തെ​യാ​ണ് ​ഇ​ന്ന​ലെ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് ​ഇ​റ​ങ്ങി​യ​ത്.​ ​രോ​ഹി​തി​ന് ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​കാ​ൽ​മു​ട്ടി​ന് ​പ​രി​ക്കേ​റ്റെ​ന്നാ​ണ് ​ക്യാ​പ്ട​ൻ​ ​ഹാ​ർ​ദി​ക് ​ടോ​സി​ന്റെ​ ​സ​മ​യ​ത്ത് ​പ​റ​ഞ്ഞ​ത്.

ചെന്നൈ-ഡൽഹി

(വൈകിട്ട് 3.30 മുതൽ)​

പഞ്ചാബ് - രാജസ്ഥാൻ

( രാത്രി 7.30 മുതൽ)​