"നിങ്ങൾ ആഗ്രഹിക്കുന്ന പോലെ പുതിയ ചുവടുവയ്പ്; എല്ലാം നല്ലതായി നടക്കുമെന്ന് കരുതുന്നു, എല്ലാവരും പ്രാർത്ഥിക്കണം"

Saturday 05 April 2025 5:00 PM IST

നടൻ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് അടുത്തിടെ രംഗത്തെത്തിയിരുന്നു. ബാല ബലാത്സംഗം ചെയ്തു, മറ്റൊരാളുടെ മുന്നില്‍വച്ച് മോശമായി പെരുമാറിയെന്നൊക്കെയായിരുന്നു എലിസബത്തിന്റെ ആരോപണം. പിന്നാലെ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ബാലയായിരിക്കും ഉത്തരവാദിയെന്നൊക്കെ എലിസബത്ത് പറഞ്ഞിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ എലിസബത്തിനെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. എന്നാൽ നിരവധി പേർ എലിസബത്തിനെ പിന്തുണച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ പുതിയ ചുവട് വച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോൾ.

എന്നാൽ എന്താണ് പുതിയ ചുവടുവയ്‌പെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. കുറേ നിയന്ത്രണങ്ങളുള്ളതിനാലാണ് കാര്യം എന്താണെന്ന് പറയാത്തതെന്ന് എലിസബത്ത് വ്യക്തമാക്കി. ബാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചതാണോയെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

എലിസബത്തിന്റെ വാക്കുകൾ

'കുറേ ദിവസമായി വീഡിയോ ചെയ്തിരുന്നില്ല. ഹാപ്പിയാണോ, സേഫ് ആണോയെന്നൊക്കെ ചോദിച്ച് കുറേ മെസേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. രണ്ട് ദിവസം വീഡിയോയിട്ടില്ലെങ്കിൽ അന്വേഷിക്കണമെന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. സോറി. ചില കാരണങ്ങൾ കൊണ്ട് വീഡിയോയിടാൻ പറ്റിയിരുന്നില്ല. താങ്ക്യൂ.

സീരിയസായിട്ട് കൺസേൺ ഉള്ളതുകൊണ്ടാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അതുപോലെത്തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ചില സ്‌റ്റെപ്പുകൾ എടുത്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കുറേ നിയന്ത്രണങ്ങളുണ്ട്, അതിനാൽ ഒന്നും പറയാൻ പറ്റില്ല. എല്ലാം നല്ലതായി നടക്കുമെന്ന് കരുതുന്നു. എല്ലാവരും പ്രാർത്ഥിക്കണം.'- എലിസബത്ത് പറഞ്ഞു.