ബൈബിൾ കൺവെൻഷൻ

Saturday 05 April 2025 8:12 PM IST

കാലടി: മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ വാരത്തിന്റെയും മലയാറ്റൂർ പുതുഞായർ തിരുനാളിന്റെയും ഒരുക്കമായി നടത്തുന്ന 42-ാമത് മലയാറ്റൂർ ബൈബിൾ കൺവെൻഷൻ കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. കുരിശുമുടി വൈസ് റെക്ടറും മലയാറ്റൂർ പള്ളി വികാരിയുമായ ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. അഗസ്റ്റിൻ കല്ലേലി, മഴയറ്റൂർ പള്ളി അസിസ്റ്റന്റ് വികാരി ഫാ. നിഖിൽ മുളവരിക്കൽ, മലയാറ്റൂർ പള്ളി കൈക്കാരൻ ജോയ് മുട്ടൻതോട്ടിൽ, വൈസ് ചെയർമാൻ ലൂയിസ് പയ്യപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു. തിരുവചന സന്ദേശം ഡോ. അഗസ്റ്റിൻ കല്ലേലി നിർവഹിച്ചു. ബൈബിൾ പ്രതിഷ്ഠയും ഉണ്ടായിരുന്നു.