ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് സ്വീകരണം
Saturday 05 April 2025 8:16 PM IST
കൊച്ചി: തിന്മയുടെ ശക്തികൾക്കെതിരെ നന്മയുടെ ഉപാസകരാകാനുള്ള വിളിയാണ് ഈ കാലഘട്ടത്തിൽ നാം സ്വീകരിക്കേണ്ടതെന്ന് ശ്രേഷ്ഠ കത്തോലിക്കാ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
തിരുവാങ്കുളത്തെ കാതോലിക്കോസ് റെസിഡൻഷ്യസിയിൽ ഭാരത കത്തോലിക്ക സഭയുടെ കുട്ടായ്മയായ ആക്‌സിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠ ബാവയുടെ ഛായ ചിത്രം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ബിഷപ്പ് ഡോ. ഉമ്മൻ ജോർജും ജോർജ് സെബാസ്റ്റ്യനും ചേർന്ന് സമ്മാനിച്ചു. അഡ്വ. നോബിൾ മാത്യു, കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, അഡ്വ. ജോണി കെ.ജോൺ, സബീർ തിരുമല എന്നിവർ സംസാരിച്ചു.