റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകണം
Saturday 05 April 2025 8:22 PM IST
കൊച്ചി: വനിത സിവിൽ പൊലീസ് റാങ്ക് പട്ടികയിലെ മുഴുവൻ പേർക്കും നിയമനം നൽകണമെന്നും ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം ഒത്തു തീർപ്പാക്കണമെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ആവശ്യപ്പെട്ടു. 19ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയിൽ നിന്ന് 672 പേർക്കാണ് ഇനി നിയമനം ലഭിക്കാനുള്ളത്. 570 ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്താത്തത് പിണറായി സർക്കാരിന്റെ സ്ത്രീ വിരുദ്ധതയാണ്. റാങ്ക് പട്ടിക കാലാവധി നീട്ടിയാണെങ്കിലും മുഴുവൻ പേർക്കും നിയമനം നൽകണമെന്നും എം.പി പറഞ്ഞു.