നീനുവിന് സമ്മാനം നൽകി മമ്മൂട്ടി

Saturday 05 April 2025 8:28 PM IST

കൊച്ചി: സ്വന്തമായി ചക്രക്കസേരയെന്ന, ചങ്ങനാശ്ശേരി ചെത്തിപ്പുഴ മേഴ്‌സി ഹോമിലെ നീനുവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി നടൻ മമ്മൂട്ടി. തിരുവനന്തപുരത്തേക്ക് വൊക്കേഷനൽ കോഴ്‌സിന് പോകാൻ തയ്യാറെടുക്കുന്ന കുട്ടിക്ക് അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി ഇലക്ട്രിക് ചക്രക്കസേര സമ്മാനിക്കുകയായിരുന്നു. ഉപരിപഠനം നടത്തുന്ന സ്ഥാപനം മൂന്നാം നിലയിലായതിനാൽ, നീനുവിന് ചക്രക്കസേര അനിവാര്യമായിരുന്നു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് തോമസ് തറയിൽ പിതാവ് ചെത്തിപ്പുഴ മേഴ്‌സി ഹോമിൽ വെച്ച് വീൽചെയർ കൈമാറി. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.