യു.ഡി.എഫ് രാപ്പകൽ സമരം
Saturday 05 April 2025 8:28 PM IST
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടികുറച്ചതിലും പ്രതിഷേധിച്ച് ഹൈക്കോടതി ജംഗ്ഷനിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അജയ് തറയിൽ, മുഹമ്മദ് ഷിയാസ്, ഡൊമിനിക്ക് പ്രസന്റേഷൻ, ടോണി ചമ്മിണി, കെ.വി.പി. കൃഷ്ണകുമാർ, ഇക്ബാൽ വലിയവീട്ടിൽ, വിജു ചൂളയ്ക്കൽ, സനൽ നെടിയതറ, ആന്റണി കുരീത്തറ, അഡ്വ. വി.കെ. മിനിമോൾ, സൗമിനി ജയിൻ, അഡ്വ. ജെ. സന്തോഷ്, ജേക്കബ്, ആന്റണി പൈനുതറ, നിയാസ് എന്നിവർ സംസാരിച്ചു.