ലഹരി വിരുദ്ധ കൂട്ടായ്മ
Saturday 05 April 2025 8:36 PM IST
കൊച്ചി: മലയാളികളുടെ ആഗോള സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂർ വൈലോപ്പിള്ളി സ്മാരക പാർക്കിൽ ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു. കൗൺസിലർ രജനി മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് എസ്.ഐ. പി.പി. റെജി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ഗ്രേസി വർഗീസ്, ഷാജി ഇടപ്പള്ളി, ജി. രഞ്ജിത്ത് കുമാർ, സോഫി ജോസഫ്, സജിനി തമ്പി, ജെൻസി അനിൽ, ജയകുമാർ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.