മൊബൈൽ മോഷ്ടാക്കൾ അറസ്റ്റിൽ
Saturday 05 April 2025 8:54 PM IST
കൊച്ചി: പാതയോരത്ത് നിൽക്കുന്നവരുടെ പക്കൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന മോഷ്ടാക്കൾ അറസ്റ്റിൽ. അസാം ബർപ്പെട്ട സ്വദേശി നാസിബുൽ ഹഖ് (25), കളമശേരി ഗ്ലാസ് ഫാക്റ്ററി കോളനി കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്ദുൾ ജലീൽ (59) എന്നിവരാണ് വ്യത്യസ്ത കേസുകളിൽ കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
കളമശ്ശേരി സ്വദേശിയായ മുതിർന്ന പൗരന്റെ ഫോണാണ് അസാം സ്വദേശി തട്ടിയെടുത്തത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കളമശേരിയിലെ ഒരു ഓട്ടോ ഡ്രൈവറുടെ ഫോണാണ് അബ്ദുൾ ജലീൽ കവർന്നത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.