ഗതാഗതം നിരോധിച്ചു

Sunday 06 April 2025 1:20 AM IST
traffic

ഷൊർണൂർ: നിള ഹോസ്പിറ്റൽ ഷൊർണൂർ ഐ.പി.ടി റോഡിൽ ഓങ്ങല്ലൂർ മുതൽ വാടാനംകുറുശ്ശി പാടം വരെ ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മണി വരെ ഗതാഗതം നിരോധിച്ചു. പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ വാണിയംകുളത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും തിരിച്ചും പോകേണ്ടതാണ്. പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകേണ്ടതാണെന്ന് കേരള റോഡ്സ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.