ടാർജറ്റ് തികയ്ക്കാൻ ഇവിടെ നായപ്പണി : നായരൂപത്തിൽ നടത്തും , ഉപ്പ് തീറ്റിക്കും , അപമാനസംഭവം പെരുമ്പാവൂരിൽ

Sunday 06 April 2025 4:40 AM IST

കൊ​ച്ചി​:​ ​ഡ​യ​റ​ക്ട് ​മാ​ർ​ക്ക​റ്റിം​ഗ് ​സ്ഥാ​പ​ന​ത്തി​ൽ​ ​ടാ​ർ​ജ​റ്റ് ​തി​ക​ച്ചി​ല്ലെ​ന്ന​ ​പേ​രി​ൽ​ ​യു​വ​തീ​യു​വാ​ക്ക​ളെ​ ​നാ​യ്ക്ക​ളെ​പ്പോ​ലെ​ ​ബ​ൽ​റ്റ് ​കെ​ട്ടി​ ​ന​ട​ത്തി​ച്ചു.​ ​വാ​യി​ൽ​ ​ഉ​പ്പ് ​തി​രു​കി​ക്ക​യ​റ്റി​ ​വീ​ർ​പ്പു​ ​മു​ട്ടി​ച്ചു.​ ​പ​ഴ​ത്തി​ൽ​ ​തു​പ്പി​ ​തീ​റ്റി​ച്ചു.​ 100​ ​ശ​ത​മാ​നം​ ​സാ​ക്ഷ​ര​മാ​യ​ ​സാം​സ്കാ​രി​ക​ ​കേ​ര​ള​ത്തി​ലാ​ണ് ​കേ​ട്ടു​കേ​ൾ​വി​പോ​ലും​ ​ഇ​ല്ലാ​ത്ത​ ​ഈ​ ​മൃ​ഗീ​യ​ത​ ​ന​ട​മാ​ടി​യ​ത്. എ​റ​ണാ​കു​ളം​ ​ക​ലൂ​രി​ലെ​ ​ഹി​ന്ദു​സ്ഥാ​ൻ​ ​പ​വ​ർ​ ​ലി​ങ്ക്‌​സി​ന്റെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​പെ​രു​മ്പാ​വൂ​രി​ലെ​ ​കെ​ൽ​ട്രോ​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ലാ​ണ് ​കി​രാ​ത​വാ​ഴ്ച​ .​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ​മ​നഃ​സാ​ക്ഷി​യെ​ ​ഞെ​ട്ടി​ക്കു​ന്ന​ ​സം​ഭ​വം​ ​പു​റം​ലോ​കം​ ​അ​റി​ഞ്ഞ​ത്.​ ​അ​തി​നി​ടെ​ ​പെ​രു​മ്പാ​വൂ​ർ​ ​പൊ​ലീ​സി​ൽ​ ​നാ​ലു​ ​പ​രാ​തി​ക​ളും​ ​എ​ത്തി.​ ​സം​ഭ​വ​ത്തി​ൽ​ ​തൊ​ഴി​ൽ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ഇ​ട​പെ​ട്ടു.​ ​ജി​ല്ല​ ​ലേ​ബ​ർ​ ​ഓ​ഫീ​സ​ർ​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്തു.​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​എ​ത്തി​യ​ ​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ൾ​ ​ക​ലൂ​രി​ലെ​ ​സ്ഥാ​പ​നം​ ​പൂ​ട്ടി​ച്ചു.​ ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സ് ​ഹി​ന്ദു​സ്ഥാ​ൻ​ ​പ​വ​ർ​ ​ലി​ങ്ക്‌​സി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി. ആ​ക​ർ​ഷ​ക​മാ​യ​ ​ശ​മ്പ​ളം​ ​വാ​ഗ്ദാ​നം​ ​ചെ​യ്താണ്​യു​വ​തീ​യു​വാ​ക്ക​ളെ​ ​ഇ​വ​ർ​ ​കെ​ണി​യി​ൽ​ ​വീ​ഴ്‌​ത്തി​യി​രു​ന്ന​ത്.​ ​അ​ടു​ക്ക​ള​ ​സാ​ധ​ന​ങ്ങ​ളും​ ​മ​റ്റും​ ​വീ​ടു​ക​ളി​ൽ​ ​നേ​രി​ട്ടെ​ത്തി​ ​വി​ൽ​ക്കു​ന്ന​താ​ണ് ​ജോ​ലി.​ ​തു​ട​ക്ക​ത്തി​ൽ​ 8,000​ ​മു​ത​ൽ​ 12,000​ ​രൂ​പ​ ​വ​രെ​യും​ ​ഇ​ൻ​സെ​ന്റീ​വും​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​മെ​ങ്കി​ലും​ ​ഒ​രു​ ​രൂ​പ​ ​പോ​ലും​ ​ന​ൽ​കി​ല്ല.​ ​ശ​മ്പ​ളം​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​ഇ​ൻ​സെ​ന്റീ​വ് ​മാ​ത്ര​മേ​ ​ല​ഭി​ക്കൂ​വെ​ന്ന് ​പ​റ​യും.​ ​പ്ര​തി​ദി​നം​ 2000​ ​മു​ത​ൽ​ 2500​ ​വ​രെ​ ​രൂ​പ​യു​ടെ​ ​സാ​ധ​ന​ങ്ങ​ൾ​ ​വി​റ്റി​ല്ലെ​ങ്കി​ൽ​ ​അ​ന്നു​രാ​ത്രി​ ​ശി​ക്ഷ​യു​റ​പ്പ്.അതേസമയം ഹി​ന്ദു​സ്ഥാ​ൻ​ ​പ​വ​ർ​ലി​ങ്ക്സി​ൽ​ ​തൊ​ഴി​ൽ​പീ​ഡ​നം​ ​ന​ട​ക്കു​ന്ന​താ​യ​ ​വാ​ർ​ത്ത​ക​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ​പ്രൊ​പ്രൈ​റ്റ​ർ​ ​ജോ​യ് ​ജോ​സ​ഫ് ​അ​റി​യി​ച്ചു.​ ​

കിരാത ശിക്ഷ ഇങ്ങനെ

ക​ഴു​ത്തി​ൽ​ ​നാ​യ​യു​ടെ​ ​ബെ​ൽ​റ്റി​ട്ട് ​മു​ട്ടി​ൽ​ ​ന​ട​ത്തി​ക്കും,​ ​നി​ല​ത്തു​വ​ച്ച​ ​പാ​ത്ര​ത്തി​ലെ​ ​വെ​ള്ളം​ ​ന​ക്കി​ക്കു​ടി​പ്പി​ക്കും,​ ​വാ​യി​ൽ​ ​ഉ​പ്പി​ട്ട് ​തു​പ്പാ​ൻ​ ​അ​നു​വ​ദി​ക്കാ​തി​രി​ക്കും,​ ​ന​ന​ഞ്ഞ​ ​തോ​ർ​ത്തി​ന് ​അ​ടി​ക്കും.​ ട്രെ​യി​നിം​ഗ് ​ക​ഴി​ഞ്ഞാ​ൽ​ ​ഉ​യ​ർ​ന്ന​ ​വ​രു​മാ​നം​ ​ല​ഭി​ക്കു​മെ​ന്നും​ ​മാ​നേ​ജ​രാ​ക്കു​മെ​ന്നു​മു​ള്ള​ ​വാ​ഗ്ദാ​ന​ത്തി​ലാ​ണ് ​പ​ല​രും​ ​പി​ടി​ച്ചു​നി​ന്ന​ത്.​

 മാറമ്പിള്ളി മീറ്റിംഗ്

സം​ഭ​വ​ത്തി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​മാ​യ​ ​കെ​ൽ​ട്രോ​യു​ടെ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ഹു​ബൈ​ൽ​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി.​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ഫീ​ൽ​ഡ് ​സ്റ്റാ​ഫാ​യ​ ​യു​വ​തി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഇ​യാ​ൾ​ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.​ ​മാ​റ​മ്പി​ള്ളി​യി​ലെ​ ​ബ്രാ​ഞ്ച് ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ടെ​റ​സി​ലേ​ക്ക് ​പ​ഴ്‌​സ​ണ​ൽ​ ​മീ​റ്റിം​ഗ് ​എ​ന്നു​ ​പ​റ​ഞ്ഞ് ​വി​ളി​ച്ചു​ ​വ​രു​ത്തി​യാ​ണ് ​യു​വ​തി​യെ​ ​അ​വ​ഹേ​ളി​ച്ച​ത്.

നാ​യ​യെ​ ​പോ​ലെ​ ​മൂ​ത്ര​മൊ​ഴി​പ്പി​ച്ചു.​ ​നി​ല​ത്തു​നി​ന്ന് ​നാ​ണ​യം​ ​ക​ടി​ച്ചെ​ടു​പ്പി​ച്ചു,​ ​അ​പ്പോ​ഴാ​ണ് ​ജോ​ലി​വി​ട്ട​ത്.​ ​ അ​ഖി​ൽ​ (പൊലീസി​ൽ പരാതി​ നൽകി​യ ഉദ്യോഗാർത്ഥി​