പൃഥ്വിരാജിന് ഇൻകം ടാക്സ് നോട്ടീസ്‌

Sunday 06 April 2025 4:48 AM IST

കൊച്ചി: നടനും നിർമ്മാതാവുമായ പൃഥ്വിരാജ് വരുമാന വിവരങ്ങൾ അറിയിക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. നിർമ്മാണ കമ്പനിയുടെ വരുമാനമടക്കം വിശദവിവരം ഈ മാസം 29 നകം സമർപ്പിക്കണമെന്നാണ് കഴിഞ്ഞ 29ന് ഇ-മെയിൽ വഴി നൽകിയ നോട്ടീസിലെ നിർദ്ദേശം.

2022ൽ പൃഥ്വിരാജ് അഭിനയിക്കുകയും നിർമ്മാണത്തിൽ പങ്കാളിയാവുകയും ചെയ്ത ജന ഗണ മന, ഗോൾഡ്, കടുവ എന്നീ ചിത്രങ്ങളിൽ നിന്നുള്ള വരുമാനം വ്യക്തമാക്കണം. മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചതിന് നടൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. പകരം സഹനിർമ്മാതാവ് എന്ന നിലയിലുള്ള വരുമാനമാണ് കൈപ്പറ്റിയത്. ഏകദേശം 40 കോടി രൂപ പൃഥ്വിരാജിനും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിക്കും ലഭിച്ചതായാണ് കണ്ടെത്തൽ.

2022ൽ പൃഥ്വിരാജിന്റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.