എൻജി. എൻട്രൻസ് റാങ്ക് സമീകരണം: വിദഗ്ദ്ധസമിതി അംഗങ്ങളായി
Sunday 06 April 2025 1:06 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ റാങ്ക് പട്ടിക തയ്യാറാക്കാൻ നടത്തുന്ന മാർക്ക് സമീകരണം (സ്റ്റാൻഡഡൈസേഷൻ) പരിശോധിക്കാൻ അംഗങ്ങളെ നിയോഗിച്ചു. കേരള സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് അസോ.പ്രൊഫസർ ഡോ.സി. സതീഷ് കുമാർ, തിരുവനന്തപുരം വിമൻസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യാപകൻ ഡോ.എൻ.വി ശ്രീകുമാർ, ജോയിന്റ് എൻട്രൻസ് കമ്മിഷണറായിരുന്ന ഡോ.എസ്.സന്തോഷ്, എറണാകുളം മഹാരാജാസിലെ സ്റ്റാറ്റിറ്റിക്സ് അസോ.പ്രൊഫസർ ഡോ.എയ്ഞ്ചൽ മാത്യു, എസ്.സി.ഇ.ആർ.ടിയിലെ റിസർച്ച് ഓഫീസർ ഡോ.കെ.എസ് ശിവകുമാർ എന്നിവരാണ് അംഗങ്ങൾ. എൻട്രൻസ് കമ്മിഷണറും സ്റ്റാൻഡൈസേഷൻ നടത്തും. ഇതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പുന:പരിശോധനയുണ്ടാവും. പ്രവേശനപരീക്ഷ സ്കോറും പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷകളുടെ മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് പട്ടികയുണ്ടാക്കുന്നത്.