സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട്  എക്‌സ്പീരിയോൺ ടെക്‌നോളജീസ്

Sunday 06 April 2025 2:15 AM IST

കൊച്ചി: സാമൂഹിക സമത്വമുറപ്പാക്കിക്കൊണ്ട് ഐ.ടി.രംഗത്തെ പുത്തൻ തലമുറയെ വളർത്തിയെടുക്കുക എന്നലക്ഷ്യവുമായി പ്രോഡ്രക്ട് എൻജിനിയറിംഗ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മേഖലകളിലെ ഒന്നാം നിരക്കാരായ എക്‌സ്പീരിയോൺ ടെക്‌നോളജീസ് വനിതാ വിദ്യാർത്ഥികൾക്കായി വ്യവസായ സന്ദർശനം സംഘടിപ്പിച്ചു. കേരളത്തിലെ ഏക ഗവ. വനിത എൻജിനിയറിംഗ് കോളേജായ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമണിലെ 45 മൂന്നാം വർഷ വിദ്യാർത്ഥിനികളാണ് എക്‌സ്പീരിയോൺ ടെക്‌നോളജീസിന്റെ തിരുവനന്തപുരം കാമ്പസിൽ നടന്ന ഈ പരിപാടിയിൽ പങ്കെടുത്തത്. പ്രൊജെക്ട് മാനേജ്മെന്റ്, പ്രോഡ്രക്ട് മാനേജ്മെന്റ്, ക്വാളിറ്റി അഷ്വറൻസ്, ഹ്യൂമൻ റിസോഴ്‌സസ് എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ വിദ്യാർത്ഥികളുമായി അനുഭവപരിചയം പങ്കുവച്ചു. ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ ശാക്തീകരണത്തിനും അന്യോന്യപ്രചോദനത്തിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എക്‌സ്പീരിയോൺ ഏ.ജി.എം ജയാ നായർ പറഞ്ഞു.